ഇടുക്കി: അയ്യപ്പൻകോവിൽ ചപ്പാത്ത് ആലടിയിൽ പുലിപ്പേടി. ആലടിയിൽ താമസക്കാരായ രണ്ട് പേരാണ് തള്ളപ്പുലിയെയും കുട്ടി പുലിയേയും കണ്ടതായി പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വന്യമൃഗത്തിന്‍റേതിനു സമാനമായ കാൽപാടുകളും കണ്ടെത്തി.
വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്. ചൊവ്വാഴ്ച്ച പുലർച്ചെ 1.30 ഓടെ ആലടി ചോങ്കര റിന്‍റോ ചാക്കോയാണ് പുലിയെ കണ്ടെന്ന് പറയുന്നത്.
രാത്രി ജോലികഴിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന റിന്‍റോ ദൂരെ നിന്നും എന്തോ മൃഗം വഴിയിൽ നിൽക്കുന്നത് കണ്ടിരുന്നു. അടുത്തെത്തിയപ്പോഴാണ് ശരീരത്തിൽ വരകൾ കണ്ടത്. ഇതോടെ ഭയന്നു പോയ ഇയാൾ മതിൽ ചാടിക്കടന്ന് വീട്ടിൽ കയറുകയായിരുന്നു.
റിന്‍റോയുടെ അയല്‍വാസിയായ പുതിയിടത്തില്‍ മത്തച്ചനും പുലിയെ കണ്ടെന്ന് പറയുന്നുണ്ട്. ഗെയിറ്റിന് മുന്നില്‍ മേരികുളം ആലടി ബൈപ്പാസ് റോഡിലാണ് കുട്ടിയെയും തള്ളപ്പുലിയെയും കണ്ടതായി പറയുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ വന്യമൃഗത്തിന്‍റേതിനു സമാനമായ കാൽപാടുകളും കണ്ടെത്തി. മുമ്പ് ആലടിക്ക് സമീപം ആറേക്കറില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തേക്കടി വനത്തില്‍ നിന്നാവാം പുലിയിറങ്ങിയതെന്നാണ് നിഗമനം.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: