ഇടുക്കി: റോഡ് മുറിച്ചു കടക്കുന്നതിനിടെ വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച കാൽ നട യാത്രികന് ഗുരുതര പരുക്ക്. കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പ് പെട്രൊൾ പമ്പിന് സമീപം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.
പരപ്പ് പുത്തന്‍പുരയില്‍ പി.കെ. രാജനാ (63)ണ് ഗുരുതരമായി പരുക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലുള്ളത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീടിന് സമീപം വന്നിറങ്ങിയ രാജന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ വേഗത്തിലെത്തിയ കാർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ചു പോയ രാജൻ ആറേഴ് മീറ്റർ മുന്നിൽ ഇതേ കാറിന്‍റെ ഗ്ലാസിലേക്ക് തന്നെ വീണു. വീഴ്ച്ചയിൽ തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്.
ഉടൻ തന്നെ മാട്ടുക്കട്ടയിലെ സ്വാകാര്യ ആശുപത്രിയിലും അവിടെ നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. ഉപ്പുതറ പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: