ഇടുക്കി: കട്ടപ്പന നഗരത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 120 കിലോ ഗ്രേഡ് ഏലക്കാ മോഷ്ടിച്ചു കടത്തിയതിനു പിന്നിൽ കുപ്രസിദ്ധ മോഷണ സംഘമെന്ന് സൂചന.
വെള്ളിയാഴ്ച്ച രാത്രിയിലാണ് ജ്യോതിസ് ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന തോപ്രാംകുടി മുണ്ടിയാങ്കല്‍ ബിബിന്‍ മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പൈസസ് കടയിൽ വൻ മോഷണം നടന്നത്.
വിദേശത്തേക്ക് കയറ്റുമതി ചെയ്യാനായി സൂക്ഷിച്ച ഗ്രേഡ് ഏലക്കയാണ് മോഷണം പോയിരിക്കുന്നത്. കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാതെ തന്ത്രപരമായിട്ടാണ് സംഘം മോഷണം നടത്തിയിരിക്കുന്നത്.
കെട്ടിടത്തിനു പിൻഭാഗത്തെ ജനാലയുടെ ചില്ല് തകർത്ത ശേഷം കെട്ടിടത്തിനുള്ളിലെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഏലക്കാ പൈപ്പ് ഉപയോഗിച്ച് ചാക്കിന്‍റെ മൂട് പൊളിച്ച ശേഷം പൈപ്പിലൂടെ പുറത്തെ ചാക്കിലേക്ക് ഊർത്തി എടുക്കുകയായിരുന്നു.
Also Read
അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിക്ക് പുറത്താണ്
https://www.superprimetime.com/2025/01/mobile-signal-ayyapancoil-.html
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.15 ഓടെ മോഷണം നടന്നതെന്നാണ് കരുതുന്നത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന ബിജുവും മറ്റൊരാളും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഏലക്ക കടത്താനായി മറ്റൊരു സ്ഥലത്തുനിന്ന് മോഷ്ടിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ചെറുതോണി പാലത്തിനുസമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Join Our Whats App group
Post A Comment: