ഇടുക്കി: കോടികളുടെ നികുതി വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ഏലക്കാ പിടികൂടി. എറണാകുളം, ഇടുക്കി ജില്ലകളിലെ ജിഎസ്‌ടി വിഭാഗം നടത്തിയ സംയുക്ത പരിശോധനയിലാണ് കടത്തൽ സംഘം പിടിയിലാകുന്നത്.
രണ്ടു കേസുകളിലായി ഒരു കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഇടുക്കിയുടെ അതിര്‍ത്തി മേഖലകള്‍ ഏലക്കാ കച്ചവടത്തിന്‍റെ മറവിൽ വ്യാപകമായി ജി.എസ്.ടി നികുതി തട്ടിപ്പ് നടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.
രണ്ടാഴ്ച്ചയായി അതിർത്തി മേഖലയിൽ സംഘം തമ്പടിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം കമ്പംമെട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേസമയം ലോഡ് വിട്ടു നല്‍കുവാന്‍ ഉള്‍പ്പെടെ ശക്തമായ സമ്മര്‍ദ്ദം ഉള്ളതായും വിവരമുണ്ട്. അതിര്‍ത്തി മേഖലയില്‍ പരിശോധന ശക്തമാക്കുവാനാണ് ജി.എസ്.ടി വകുപ്പിന്‍റെ നീക്കം.
Join Our Whats App group
Post A Comment: