ഇടുക്കി: വയറു വേദനയെ തുടർന്ന് ആശുപത്രയിലെത്തിച്ച 16 കാരി ഗർഭിണി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശിയായ വിജയ് എന്ന രൂപനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് കുട്ടിയെ പലയിടങ്ങളിലായി എത്തിച്ച് പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. പ്രണയം നടിച്ചായിരുന്നു പീഡനം. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: