കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി ബോബിയെ റിമാൻഡ് ചെയ്‌തത്. അതേസമയം കോടതി ഉത്തരവ് കേട്ടയുടൻ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂര്‍ പ്രതികൂട്ടില്‍ തളര്‍ന്നു ഇരുന്നു. തുടര്‍ന്ന് ബോബിയെ കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചു. പിന്നീട് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇതിനു ശേഷം കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.
ബോബി ചെമ്മണ്ണൂരിന് ജാമ്യം തേടി ശക്തമായ വാദങ്ങളാണ് അഭിഷാകൻ ഉയർത്തിയത്. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ച് റിമാൻഡിൽ വിട്ടത്. നാളെ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ടോടെ കൊച്ചി സെന്‍ട്രല്‍ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഡ്വ. രാമന്‍ പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി കോടതിയില്‍ ഹാജരായത്. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്നും മുഴുനീളം സമൂഹമാധ്യമങ്ങളില്‍, വാര്‍ത്തകളില്‍ നിറഞ്ഞ് നടി പബ്ലിസിറ്റിയുണ്ടാക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു.
ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന് പറയുന്നത് തെറ്റാണ്. പരാതിയില്‍ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്തി ദേവി പരാമര്‍ശത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമെന്നും അഡ്വ. രാമന്‍പിള്ള വാദിച്ചു.
എന്നാല്‍, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: