www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ മുടി മുറിക്കാൻ മറക്കല്ലേ; ഹെയർ സ്റ്റൈലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

hair-healthy-tips
Share it:
hair-healthy-tips


തലമുടിയുടെ പരിപാലനം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ലോക് ഡൗണിൽ ബ്യൂട്ടി പാർലറുകളിലേക്കുള്ള പോക്ക് നിലച്ചതും സ്ത്രീകൾക്ക് തിരിച്ചടിയാണ്.  എന്നാൽ വീട്ടിൽ തന്നെ മുടി സംരക്ഷിക്കാൻ മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഹെയർ കട്ട് കൃത്യ സമയത്ത് 

ലോക് ഡൗണിൽ വീട്ടിലാണെങ്കിലും മുടി കൃത്യ സമയത്ത് തന്നെ മുറിക്കാൻ ശ്രമിക്കണമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. മുഖത്തിന് ഇണങ്ങുന്ന വിധത്തിലുള്ള ഹെയർകട്ട് ചെയ്യണം.  

ആറു മുതൽ എട്ട് വരെ ആഴ്ച്ച കൂടുമ്പോൾ മുടിയുടെ അറ്റം മുറിച്ചു കൊടുക്കണം. മുടി നന്നായി നീളം വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോ രണ്ടോ ആഴ്ച്ച കൂടി കൂടുതൽ കാത്തിരിക്കണം. ഷോർട്ട് ഹെയർ ഇഷ്‌ടപ്പെടുന്ന, മുടിയുടെ ലുക്ക് എപ്പോഴും നില നിർത്തണം എന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആറു മുതൽ എട്ട് വരെ ആഴ്ച്ച ഇടവേളകളിൽമുടിയുടെ അറ്റം മുറിക്കുന്നതാണ് നല്ലത്. 

ഹെയർ സ്പ്രേകൾ.. 

വരണ്ട, പാറിപ്പറന്ന മുടിയെ നിയന്ത്രണത്തിലാകാനും മുടിക്ക് തിളക്കം നൽകാനും പുറമെ പുരട്ടാവുന്ന ഗുണ നിലവാരമുള്ള ഹെയർ സിറം തിരഞ്ഞെടുക്കാം. മുടിക്ക് നല്ല ഉള്ളു തോന്നിക്കാൻ ഹെയർ സ്പ്രേകൾ ഉപയോഗിക്കാം. നല്ല കട്ടിയുള്ള മുടിയെ വരുതിയിലാക്കാൻ ഹെയർ സ്മൂത്തനിങ് ക്രീമുകൾ ഉപയോഗിക്കാം. 

ദിവസവും മുടി കഴുകണോ?

ഷാംപൂവിന്‍റെയും മറ്റും ഉപയോഗം കുറയുമ്പോൾ മുടി സ്‌ഥിരമായി ഒരേ രീതിയിൽ കെട്ടിവയ്ക്കാൻ പലരും ശ്രമിക്കുന്നു. പോണിടെയ്ൽ പോലെയുള്ള ഹെയർ സ്‌റ്റൈലുകൾ എന്നും ശീലിച്ചാൽ അത് മുടിയുടെ ടെക്സ്ചറിനെ ബാധിക്കും. വലിച്ചു മുറുക്കി മുടി കെട്ടുന്നത് കൊണ്ടുള്ള അസ്വസ്ഥകൾ വേറെയും. മുടിയുടെ നന്മയെ കരുതി ഇടയ്ക്കെങ്കിലും ഹെയർ സ്‌റ്റൈലുകൾ മാറി മാറി പരീക്ഷണം നടത്തണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Beauty

Post A Comment: