www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂക്കിനു സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ; യുവതി മരിച്ചു

nose
Share it:

nose


സൗന്ദര്യ സംരക്ഷണത്തിൽ സ്ത്രീകൾ എപ്പോഴും ഒരു പടി മുന്നിലാണ്. സിനിമാ നടിമാർ മുതൽ സാധാരണക്കാർ വരെ സൗന്ദര്യം വർധിപ്പിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയാണ് സെലിബ്രിറ്റികളിൽ പലരും സൗന്ദര്യം നിലനിർത്തുന്നത്. ഇത്തരം ശസ്ത്രക്രിയകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുമുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.  

റഷ്യയിൽ മൂക്കിനു സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ മറീന ലെബദേവ എന്ന യുവതിയാണ് മരിച്ചത്. മൂക്ക് കൂടുതൽ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ യുവതിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടു. 

ശേഷം ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതർക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജന് ആറ് വർഷത്തെ തടവുശിക്ഷയും വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശി ജോബിൻ ജോണാണ് പിടിയിലായത്. 

ഇന്നലെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ തൂപ്പ് ജോലിക്കാർ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ എത്തിയ 17കാരിയാണ് കുഞ്ഞിന് ജൻമം നൽകിയതെന്ന് കണ്ടെത്തി. യുവതി അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിലെത്തിയത്. യുവതിയെയും അമ്മയെയും ചോദ്യം ചെയ്‌തതിലൂടെയാണ് ഗർഭത്തിന് ഉത്തരവാദി യുവതിയുടെ സുഹൃത്താണെന്ന് വിവരം ലഭിച്ചത്. പെൺകുട്ടിക്ക് 17 വയസ് മാത്രം പ്രായമുള്ളതിനാൽ യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുക്കും. 

ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എറണാകുളം കടവന്ത്ര സ്വദേശിനിയാണ് പെൺകുട്ടി. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ പ്രസവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിനു ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. 

Share it:

Beauty

Post A Comment: