www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുഖക്കുരു ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ

remedies-for-remove-pimples
Share it:
remedies-for-remove-pimples


കൗമാരക്കാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മുഖക്കുരു. ഒരു വിധം മുഖം മിനുക്കി വക്കുമ്പോൾ ഇടക്കിടെ വരുന്ന ചെറിയ കുരുക്കൾ മുഖത്തിന്‍റെ സൗന്ദര്യം തന്നെ നശിപ്പിക്കാറുണ്ട്. പ്രേമക്കുരുവെന്നൊക്കെ സഹപാഠികൾ കളിയാക്കി വിളിക്കുകയും ചെയ്യും. എന്തായാലും മുഖക്കുരുവിനെ വരുതിക്കു നിർത്താൻ ചില മാർഗങ്ങളുണ്ട്.  

നിത്യേന വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിക്കണം. മുഖം വൃത്തിയാക്കുകയെന്നതു തന്നെ മുഖ്യം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ച്ചയിൽ രണ്ടു ദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്. 

അധികം വെയില്‍, പൊടി എന്നിവ കൊള്ളാതെ ശ്രദ്ധിക്കുക. മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.

മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക. മുഖക്കുരുവിന്‍റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. 

മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്. മുഖക്കുരുവിന് എല്ലാവരും നിര്‍ദ്ദേശിക്കുന്നത് തേന്‍ ആണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Beauty

Health

Post A Comment: