www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുണ്ട് പൊട്ടലിന് പരിഹാരം വീട്ടിൽ തന്നെ

rid-of-chapped-lips
Share it:
rid-of-chapped-lips


ചുണ്ടുകൾ വരണ്ടുണങ്ങി പൊട്ടുന്നത് മുഖ സൗന്ദര്യത്തെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്. ചുണ്ടുകളുടെ സംരക്ഷണത്തിന് പലവിധത്തിലുള്ള ലിപ് ബാമുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ പോക്കറ്റ് കാലിയാക്കാതെ ചുണ്ടുകളുടെ സംരക്ഷണം സാധ്യമാകുമെങ്കിലോ.

നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ചുണ്ടുകൾക്ക് ഈർപ്പം പകരുവാനുള്ള ചില വഴികൾ ഇതാ.

honey for rid-of-chapped-lips


തേൻതേൻ ജലാംശം, ഈർപ്പം എന്നിവ ചർമത്തിന് നൽകുന്നതിൽ പ്രധാനിയാണ്. ചർമ്മത്തിന് തിളക്കവും മിനുസവും പകരുന്നു. തേനിൽ ചില എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. തൽഫലമായി, നിർജീവ ചർമം നീക്കം ചെയ്‌ത്‌ മൃദുവാക്കുന്നു. 

ഇതിലൂടെ കഠിനമായി ഉരച്ച് കഴുകാതെ തന്നെ പൊളിഞ്ഞിളകിയ ചർമം എളുപ്പം നീക്കം ചെയ്യുവാൻ സാധിക്കുന്നു.  തേൻ ആന്‍റി ബാക്ടീരിയൽ കൂടിയാണ്. ഇതിനാൽ ചുണ്ടിലെ അണുബാധയ്ക്കുള്ള സാധ്യതയും തേൻ തടയുന്നു. 

rid-of-chapped-lips


നെയ്യ്നെയ്യ് ശുദ്ധമായ വെണ്ണയാണ്, അതിനാൽ വിണ്ടുകീറിയ ചുണ്ടുകളെ പോഷിപ്പിക്കുന്നതിന് ധാരാളം കൊഴുപ്പ് നൽകുന്ന ഗുണം ഇവയ്ക്ക് ഉണ്ട്. അതിനാലാണ് ധാരാളം ആയുർവേദ ബ്യൂട്ടി ബ്രാൻഡുകൾ ഈ ഘടകത്തെ ലിപ് ബാമുകളിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം കുറച്ച് നെയ്യ് എടുത്ത് ചുണ്ടിലേക്ക് പുരട്ടി മസാജ് ചെയ്യുക, തുടർന്ന് പതിനഞ്ച് മിനിറ്റ് നേരം വയ്ക്കുക. 

ചുണ്ടുകളിലെ കേടായതും വരണ്ടതുമായ ചർമത്തെ ഇത് പോഷിപ്പിക്കുന്നു, മാത്രമല്ല ഗന്ധം ഇഷ്ടമുള്ളവർക്ക് ഈ ലിപ് ബാം ഒരു രാത്രി മുഴുവൻ പുരട്ടി വയ്ക്കാവുന്നതുമാണ്.

rid-of-chapped-lips


പാൽപ്പാട നിർജീവ ചർമ്മകോശങ്ങളിൽ നിന്ന് മുക്തി നേടാനും ചർമത്തെ പോഷിപ്പിക്കുവാനും പാൽ സഹായിക്കും, ഇത് മുമ്പത്തേതിനേക്കാൾ മൃദുവും ജലാംശം കൂടിയതുമാക്കി ചുണ്ടിനെ മാറ്റുന്നു.  

പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാൽ, ചർമത്തിൽ പാൽ പാട പ്രയോഗിക്കുമ്പോൾ ആ ലാക്റ്റിക് ആസിഡിന്‍റെ ഗുണങ്ങളും നമുക്ക് ലഭിക്കും. തൽഫലമായി, വരണ്ട ചർമത്തിന് ഈർപ്പം പകരുകയും, മങ്ങിയ ചർമം തെളിച്ചമുള്ളതാവുകയും, വിണ്ട ചർമം പരിഹരിക്കപ്പെടുകയും ചെയ്യുന്നു.

olive oil rid-of-chapped-lips


ഒലിവ് ഓയിൽവളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്ന എണ്ണയല്ലാത്തതിനാൽ, ഇത് യഥാർഥത്തിൽ ഒരു ഫിലിം പോലെ ചുണ്ടുകൾ പൊതിഞ്ഞ് നിർജലീകരണം തടയുന്നു. ഒലീവ് എണ്ണ ഉപയോഗിക്കുന്നതിനുള്ള മാർഗം നനഞ്ഞ ചുണ്ടുകളിൽ പുരട്ടുകയോ കഴുകുകയോ ചെയ്യുക എന്നതാണ്.

 

എണ്ണ വെള്ളത്തിൽ നിന്നുള്ള ഈർപ്പം ചുണ്ടുകളിൽ തങ്ങി നിർത്തുന്നു, മാത്രമല്ല ഒരു ലിപ് ഗ്ലോസ് പോലെ പ്രവർത്തിക്കുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Beauty

Post A Comment: