മുംബൈ: ഷൂട്ടിങ്ങിനിടെ നടി ശിൽപ ഷെട്ടിക്ക് പരുക്ക്. താരത്തിന്‍റെ ഇടതുകാൽ ഒടിഞ്ഞു. ഒടിഞ്ഞ കാലിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് നടി തന്നെയാണ് വിവരം പുറത്തു വിട്ടത്. പുതിയ ചിത്രമായ ഇന്ത്യൻ പൊലീസ് ഫോഴ്‌സിന്‍റെ ഷൂട്ടിങ് വേളയിലാണ് പരുക്കുണ്ടായത്.
റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞപ്പോഴേക്കും തന്‍റെ കാൽ ഒടിഞ്ഞെന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചു. ആറ് ആഴ്ച്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർഥനകൾ ഉണ്ടാകണമെന്നും താരം കുറിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ഇടുക്കിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കികൊന്നു
ഇടുക്കി: പ്രസവിച്ചയുടൻ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തൊടുപുഴ ഉടുമ്പന്നൂരിലെ മങ്കുഴിയിലാണ് ഇന്നു പുലർച്ചെ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. പുലർച്ചെ രണ്ടിനാണ് രക്ത സ്രാവത്തെ തുടർന്ന് യുവതിയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചത്.
കാരണം എന്താണെന്ന് അറിയില്ലെന്നായിരുന്നു ഇവർ ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതി ഒരു മണിക്കൂർ മുമ്പ് പ്രസവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ചോദിച്ചതോടെ കുട്ടി മരിച്ചെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ ഭാര്യ ഗർഭിണിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഭർത്താവിന്‍റെ മൊഴി. ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറയുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല.
ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകമുണ്ടായത്. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു.
എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികക്ഷ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്.
Post A Comment: