www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നികുതി വെട്ടിപ്പ്; ഐശ്വര്യറായിക്ക് ഇ.ഡി. നോട്ടീസ്

Share it:



മുംബൈ: നികുതി വെട്ടിച്ചെന്ന ആരോപണത്തിനു പിന്നാലെ താര സുന്ദരി ഐശ്വര്യ റായിക്ക് എൻഫോഴ്‌സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നോട്ടീസ്. പനാമ പേപ്പേർ രേഖകളുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നികുതി വെട്ടിച്ച് ഐശ്വര്യ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആക്ഷേപം.  

ഇന്ന് നടി എൻഫോഴ്‌സ്മെന്‍റ് ഡയറക്റ്ററേറ്റിനു മുന്നിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണവും അന്വേഷിക്കും. ഇക്കാര്യത്തിൽ ഐശ്വര്യറായിക്ക് പറയാനുള്ള വിശദീകരണം തേടും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഐശ്വര്യ റായിയോടെ ഇ.ഡി. നിർദേശിച്ചിരുന്നുവെങ്കിലും രണ്ടു തവണയും ഇവർ സാവകാശം തേടുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയിട്ടുള്ളത്. 

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. 

എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


Share it:

bollywood

Entertainment

Post A Comment: