www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം; നിർമാതാവിനെതിരെ കേസ്

Share it:



മുംബൈ: മറ്റൊരു പെൺകുട്ടിയുമായി പോകുന്നത് തടഞ്ഞ ഭാര്യയെ കാർ കയറ്റി കൊലപ്പെടുത്താൻ സിനിമാ നിർമാതാവിന്‍റെ ശ്രമം. നിർമാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത്  ഭാര്യ കണ്ടതിനെ തുടര്‍ന്നാണ് സിനിമാ കമല്‍ കിഷോര്‍ മിശ്ര തന്‍റെ ഭാര്യയുടെ മേല്‍ കാർ ഇടിച്ചെന്നാണ് പരാതി.

19ന് അന്ധേരിയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന സംഭവത്തില്‍ നിര്‍മാതാവിന്‍റെ ഭാര്യക്ക് പരുക്കേറ്റിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവായിരുന്നു.

'ദേഹതി ഡിസ്‌കോ' എന്ന ഹിന്ദി ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് മിശ്ര. തന്‍റെ ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയെന്നും പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ മറ്റൊരു സ്ത്രീയോടൊപ്പം അയാളെ കണ്ടെന്നും ഇത് ചോദ്യം ചെയ്യാന്‍ പോയപ്പോള്‍ കാര്‍ മുന്നോട്ട് എടുത്ത് ഇടിപ്പിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവിന്‍റെ ഭാര്യ  പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

പരാതിയുടെ അടിസ്ഥാനത്തില്‍, മിശ്രയ്ക്കെതിരെ ഐപിസി 279 (അശ്രദ്ധമായ ഡ്രൈവിംഗ്), ഐപിസി 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പ്പിക്കുക) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അംബോലി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

സതീശൻ പാച്ചേനി അന്തരിച്ചു

കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‍ക്കാരം നാളെ പയ്യാമ്പലത്ത് നടക്കും. 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനായിരുന്നു. 2001 ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെതിരെ മത്സരിച്ചു. 

2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് ഒരു കൈനോക്കിയെങ്കിലും വിജയിച്ചില്ല. 1968 ജനുവരി അഞ്ചിന് പാച്ചേരിയിൽ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാം സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്. 


Share it:

bollywood

Entertainment

Post A Comment: