മുംബൈ: ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു മീ ടു വെളിപ്പെടുത്തൽ. യുവ നടി കൂബ്ര സെയ്‌താണ് തന്‍റെ ചെറുപ്രായത്തിലുണ്ടായ ലൈംഗിക ചൂഷണത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബ സുഹൃത്ത് എന്നു പറയുന്നുണ്ടെങ്കിലും തന്‍റെ കന്യകാത്വം കവർന്നെടുത്തയാളുടെ പേര് നടി പുറത്ത് വിട്ടിട്ടില്ല.
ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്‍റെ വെല്‍പ്പെടുത്തല്‍. 17-ാം വയസില്‍ കുടുംബ സുഹൃത്തില്‍ നിന്നാണ് തനിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും രണ്ടര വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും കുബ്ര തന്‍റെ ബുക്കിൽ പറയുന്നു.
പുസ്തകത്തില്‍ എക്സ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന അതിക്രമിയുടെ പേര് ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന തന്‍റെ കുടുംബത്തെ സഹായിച്ച് ഇയാള്‍ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് താനുമായും സഹോദരനുമായും സൗഹൃദം സ്ഥാപിച്ചു.
തന്‍റെ മാതാവിന്‍റെ മുന്നില്‍ വെച്ച് പോലും ഇയാള്‍ ചുംബിക്കുമായിരുന്നു. പിന്നീട് ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു.
പക്ഷെ, ഞെട്ടിത്തരിച്ച് നിന്നു പോയി. ചുംബനം വളര്‍ന്നു. ഇതാണ് എനിക്ക് വേണ്ടതെന്നും എനിക്ക് സന്തോഷം ലഭിക്കുമെന്നും അയാള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നെ അയാള്‍ എന്‍റെ പാന്‍റ്സ് അഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷേ, എനിക്കെന്‍റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായിരുന്നുവെന്നും കുബ്ര പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
അമ്മയെ കെട്ടിയിട്ട് മർദിച്ച് മകൾ
കൊല്ലം: അമ്മയെ മകൾ കെട്ടിയിട്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. പത്തനാപുരം സ്വദേശിനി ലീലാമ്മയെയാണ് മകൾ ലീന ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ വിമർശനവും സംഭവത്തിൽ ഉയരുന്നുണ്ട്.
സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.
വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
Post A Comment: