മുംബൈ: പുഷ്‌പയിലെ ഐറ്റം ഡാൻസിനു നടി സാമന്ത വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. ചിത്രം റിലീസാകുന്നതിനു മുമ്പേ സാമന്തയുടെ ഐറ്റം ഡാൻസിനെ കുറിച്ചുള്ള ചൂടേറിയ ചർച്ചകളായിരുന്നു സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നത്.
ചിത്രം റിലീസായതോടെ ഡാൻസ് ഹൈലൈറ്റാകുകയും ചെയ്‌തു. പിന്നാലെ യുടൂബിൽ റിലീസ് ചെയ്‌ത ഡാൻസ് വീഡിയോ മിനിറ്റുകൾക്കുള്ളിൽ ലക്ഷക്കണക്കിനു പേർ കാണുകയും ചെയ്‌തു.
ഇതിനിടെ ഐറ്റം ഡാൻസിനായി നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള പുതിയ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അഞ്ച് കോടിയാണ് ഒരു ഐറ്റം ഡാൻസിനായി സാമന്ത വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഭീമമായ തുകയാണ് താരത്തിന്‍റെ പ്രതിഫലം എന്ന് നേരത്തെ റിപ്പോർട്ടികളുണ്ടായിരുന്നു എങ്കിലും കൃത്യമായ കണക്ക് പുറത്തു വന്നിരുന്നില്ല.
അതിനിടയിൽ ഒന്നര കോടിയാണ് താരം കൈപ്പറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ നടിയുടെ യാത്രത പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. താരത്തിന്‍റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസാണിത്. സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആണ് സമാന്ത ഐറ്റം ഗാനത്തിൽ അഭിനയിച്ചത്. പാട്ട് എങ്ങനെ പുറത്തു വരുമെന്നതിനെ കുറിച്ച് ഭയപ്പെട്ടിരുന്നെന്നും അല്ലു അർജുൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഐറ്റം ഡാൻസിന് തയ്യാറായതെന്നും സാമന്ത വ്യക്തമാക്കിയിരുന്നു.
നാല് മിനിറ്റിൽ താഴെ മാത്രമാണ് പാട്ടിന്‍റെ ദൈർഘ്യം. സാമന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട്, ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമതാണ്. കാഴ്ച്ചക്കാരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഊ അന്തവാ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. അതെ സമയം പാട്ടിന്‍റെ വരികൾ പുരുഷ വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പരാതിയുമായി പുരുഷ സംഘടനാ കോടതിയെ സമീപിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: