കോട്ടയം: മരിച്ചുപോയ ബന്ധുക്കളുടെ ആത്മാക്കളെ പുറത്താക്കാനെന്ന പേരിൽ കോട്ടയം തിരുവഞ്ചൂരിൽ യുവതിയെ ഭർത്താവും ചേർന്ന് ഏൽപ്പിച്ചത് കൊടിയ പീഡനം. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. മദ്യം നൽകിയ ശേഷമാണ് യുവതിയെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കിയത്.
സംഭവത്തിൽ യുവതി തന്നെ തനിക്കേറ്റ ദുരനുഭവം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. മദ്യവും ബീഡിയും നൽകി. മുടിയില്‍ ആണിവെച്ച് കെട്ടിവെച്ചുവെന്നും ആഭിചാരത്തിനിടെ ബോധം നഷ്ടമായെന്നും യുവതി പറയുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് അഖില്‍ദാസ്, ഇയാളുടെ അച്ഛന്‍ ദാസ്, മന്ത്രവാദിയെന്ന പേരിലെത്തിയ ശിവദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടാം തിയതിയാണ് ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച് ആഭിചാര ക്രിയ നടത്തിയത്. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് യുവതിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു ക്രൂരത.
യുവതിയെ ബലംപ്രയോഗിച്ച് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. യുവതിയുടെ അച്ഛന്‍റെ പരാതിയിലാണ് മണര്‍കാട് പൊലീസ് കേസെടുത്തത്. പ്രതിയായ അഖിദാസിന്‍റെ അമ്മയ്ക്കും കേസില്‍ പങ്കുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.
യുവതിയുടെ അമ്മയുടെ ചേച്ചി മരിച്ചിട്ട് രണ്ട് മാസമേ ആയിരുന്നുള്ളു. അവരുടെ ബാധ യുവതിയുടെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞാണ് ആഭിചാരത്തിനായി ഒരാളെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കൊണ്ടുവന്നത്. ഭര്‍ത്താവിനും തനിക്കും ഇടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ബാധ കയറിയിട്ടാണ് എന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പറഞ്ഞിരുന്നതെന്ന് യുവതി പറയുന്നു.
കഴിഞ്ഞ ദിവസം ഒരു മന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അയാള്‍ വന്ന് ആദ്യം മന്ത്രിവും കുറിച്ച് വെറ്റിലയും നിരത്ത് വെച്ചു. കവടി നിരത്തുന്നതിന് പകരം ബാത്ത്‌റൂമില്‍ ഇടുന്ന ടെയിലാണ് അയാള്‍ നിരത്തി വെച്ചിരുന്നത്. പിന്നെ എന്തോക്കെ മന്ത്രങ്ങള്‍ പറയുന്നുണ്ടായിരുന്നു. പൂജയ്ക്കിടെ ബോധം നഷ്ടമായി. രാത്രിയാണ് തിരിച്ച് ബോധം വന്നത്.'
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: