ഇടുക്കി: പ്ലേ സ്കൂൾ വിദ്യാർഥി സ്കൂൾ ബസ് അപകടത്തിൽപെട്ട് മരിച്ചു. ചെറുതോണിയിൽ ഗിരിജ്യോതി പ്ലേ സ്കൂളിലെ വിദ്യാർഥി ഹെയ്സൺ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്സിന്‍ എന്ന കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ കൊമ്പൗണ്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപതിന് ശേഷമായിരുന്നു അപകടം.
വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂള്‍ കോമ്പൌണ്ടിലാണ് അപകടം. സ്‌കൂള്‍ ബസില്‍ തന്നെയാണ് ഹെയ്‌സലും എത്തിയത്. ഒരു ബസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നില്‍ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു.
കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരുക്കേറ്റു. അപ്പോള്‍ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാല്‍പാദത്തിന് പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: