ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ജാൻസി വിജുവിനാണ് കടിയേറ്റത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പതിവുപോലെ രാവിലെ പ്രചരണത്തിനിറങ്ങിയതായിരുന്നു ജാൻസി.
നായയെ വീട്ടിൽ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ കണ്ടതോടെ നായ ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ജാൻസിയും പ്രവർത്തകരും ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു.
പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാൻസിക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുണ്ട്. വൈകിട്ടോടെ ജാൻസി വീണ്ടും പ്രചരണ രംഗത്ത് സജീവമായെന്ന് പ്രവർത്തകർ പറഞ്ഞു.
Join Our Whats App group

Post A Comment: