ബംഗളൂരു: തെരുവുനായയെ പൂട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ ചിക്കനായകനഹള്ളിയിലാണ് സംഭവം നടന്നത്. മൃഗസംരക്ഷണ പ്രവർത്തകരാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്.
തൊഴിലാളികൾ കഴിയുന്ന ഷെഡ്ഡിനു സമീപത്താണ് നായയെ ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കണ്ടത്. പരാതിക്കാരി സ്ഥിരമായി ഭക്ഷണം നൽകി വന്നിരുന്ന മിലി എന്ന് വിളിക്കുന്ന നായയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. കഴിഞ്ഞ മാസം 13ന് പതിവുപോലെ നായയ്ക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് നായയെ ഒരു സംഘം പുരുഷൻമാർ ബലാത്സംഗം ചെയ്യുന്നത് കണ്ടതെന്ന് പരാതിക്കാരി പറയുന്നു.
തുടർന്ന് മൂന്നു ദിവസത്തേക്ക് നായയെ കാണാനില്ലായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയ നായയെ പരിശോധിച്ചപ്പോൾ സ്വകാര്യ ഭാഗത്ത് അടക്കം മുറിവ് കണ്ടെത്തി. നായയെ വിശദമായി വെറ്റിനറി ഡോക്‌ടറെ കൊണ്ട് പരിശോധിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. സ്രവം അടക്കം എടുത്തിട്ടുണ്ട്. ഇത് ഫൊറൻസിക് പരിശോധനക്ക് വിധേയമാക്കും.
Join Our Whats App group

Post A Comment: