ഇടുക്കി: വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലെ മിക്ക പഞ്ചായത്തുകളിലും പ്രസിഡന്‍റ് പദവി സ്ത്രീകളുടെ കൈകളിലേക്ക്. പ്രസിഡന്‍റ് പദവിയിലെ സംവരണ നറുക്കെടുപ്പ് പൂർത്തിയായതോടെയാണ് ചിത്രം വ്യക്തമായത്.
ഇടുക്കി ജില്ലയിൽ പീരുമേട്, പുറപ്പുഴ, മണക്കാട്, കരിങ്കുന്നം, ചക്കുപല്ളം, ഇരട്ടയാർ, കാഞ്ചിയാർ, വണ്ടൻമേട്, ഉപ്പുതറ, മരിയാപുരം, വാഴത്തോപ്പ്, മറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, കുടയത്തൂർ, കോടിക്കുളം, ഉടുമ്പന്നൂർ, ഉടുമ്പൻചോല, രാജാക്കാട്, പാമ്പാടുംപാറ, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, ബൈസൻവാലി വാർഡുകളിൽ പ്രസിഡന്‍റ് സ്ഥാനം സ്ത്രീകൾക്കാണ്. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സ്ത്രീക്കാണ്.
ബ്ലോക്ക് പഞ്ചായത്തിൽ ദേവികുളം, നെടുങ്കണ്ടം, ഇടുക്കി, അഴുത എന്നിവയിൽ സ്ത്രീകൾ ഭരണ നേതൃത്വം കൈയാളും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ഇക്കുറി സ്ത്രീ സംവരണമാണ്. ഇതോടെ ജില്ലയിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വനിതാ നേതൃത്വം വരുമെന്ന് ഉറപ്പായി.
ഇടുക്കിയിലെ മറ്റു പഞ്ചായത്തുകളിൽ പഞ്ചായത്തുകളിൽ രാജകുമാരി, അയ്യപ്പൻകോവിൽ, പെരുവന്താനം പഞ്ചായത്തുകളിൽ പട്ടിക ജാതിയും വണ്ണപ്പുറം പഞ്ചായത്തിൽ പട്ടിക വർഗവുമാണ് പ്രസിഡന്‍റ് സ്ഥാനം.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Post A Comment: