ഇടുക്കി: കുട്ടിക്കാനത്ത് കോളെജ് വിദ്യാർഥി കയത്തിൽ മുങ്ങി മരിച്ചു. തട്ടാത്തിക്കാനം പൈൻകാടിനു സമീപമുള്ള കയത്തിലാണ് അപകടം നടന്നത്. മരിയന്‍ കോളെജിലെ രണ്ടാം വര്‍ഷ ഇക്കേണോമിക്‌സ് വിദ്യാര്‍ഥി കട്ടപ്പന കാവലാറ്റുവീട്ടില്‍ അരവിന്ദ് കെ. സുരേഷ് (19) ആണ് മരിച്ചത്.
കൂട്ടുകാരോടെപ്പം ഇവിടെയെത്തിയ അരവിന്ദ് കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. കൂടെയുള്ളവര്‍ക്ക് നീന്തല്‍ അറിയാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി. തുടര്‍ന്ന് പൈന്‍കാട് കാണാനെത്തിയ മറ്റൊരു സംഘത്തില്‍പെട്ട വിദ്യാര്‍ഥിനിയാണ് വെള്ളത്തില്‍ നിന്ന് അരവിന്ദിനെ കരക്കെത്തിച്ചത്.
പീരുമേട് അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലത്തിന്‍റെ കാഠിന്യവും തണുപ്പും ചുഴിയും ഉള്ളതിനാല്‍ ഇവിടെ അപകടസാധ്യത കൂടുതലാണ്. രണ്ടാഴ്ച മുമ്പാണ് ഹരിപ്പാട് സ്വദേശി ഇവിടെ മുങ്ങിമരിച്ചത്.
പീരുമേട് അഗ്‌നിരക്ഷാനിലയത്തിലെ എസ്.എഫ്.ആര്‍.ഒ പി.എസ് സനല്‍, ഫയര്‍മാന്‍മാരായ രാകേഷ് ലാല്‍, രജിഷ്‌ന ആനന്ദ്, സനല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Join Our Whats App group

Post A Comment: