ഇടുക്കി: വണ്ടിപ്പെരിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലെ പെരിയാർ തീര വാസികളെ കാലങ്ങളായി വിവിധ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞു പറ്റിക്കുന്ന പട്ടയ പ്രശ്‌നം ഈ തെരഞ്ഞെടുപ്പ് കാലത്തും ചർച്ചയാകുന്നു.
നൂറുകണക്കിന് കുടുംബങ്ങളാണ് മൂന്ന് പഞ്ചായത്തുകളിലായി പെരിയാർ തീര പ്രദേശത്ത് പട്ടയം കാത്ത് കഴിയുന്നത്. മുല്ലപ്പെരിയാർ വിഷയം ചൂണ്ടിക്കാട്ടി കാലങ്ങളായി അർഹരായവർക്ക് പോലും പട്ടയം നിഷേധിക്കുന്ന നടപടിയാണ് റവന്യൂ വകുപ്പിന്‍റേത്.
ഇതിന് ഒത്താശ പാടുന്ന സമീപനമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി സ്വീകരിച്ചു വരുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും പെരിയാർ തീരവാസികൾക്ക് പട്ടയം നൽകാമെന്ന മോഹന വാദ്ഗാനങ്ങളുമായി സ്ഥാനാർഥികൾ വീടുകൾ കയറിയിറങ്ങാറുണ്ട്.
ഇത്തവണയും പലരുടെയും പ്രകടന പത്രികയിലും അഭ്യർഥനയിലും വിഷയം കയറികൂടിയിട്ടുണ്ട്. ജില്ലയിലെ ഭൂ പ്രശ്‌നങ്ങളെല്ലാം തീര്‍ത്തെന്നു വീമ്പിളക്കുന്ന സര്‍ക്കാരും ഇടതുപക്ഷവും പെരിയാര്‍ തീരവാസികളുടെ പട്ടയ വിഷയത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നു വരുന്നത്.
മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പെരിയാര്‍ തീര പ്രദേശത്തെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഇടുക്കിയുടെ കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. പഞ്ചായത്തുകളില്‍ കരം അടക്കുകയും വൈദ്യുതി കണക്ഷന്‍ ലഭിക്കുകയും ചെയ്ത നിരവധി വീടുകളാണ് ഇപ്പോഴും പട്ടയം ലഭിക്കാതെ ഇവിടെയുള്ളത്.
നാലും അഞ്ചും തലമുറകളായി ഇവിടെ താമസിക്കുന്ന കര്‍ഷകര്‍ ഓരോ തെരഞ്ഞെടുപ്പിലും പട്ടയ പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുമെങ്കിലും രാഷ്ര്ടീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.
പട്ടയം ലഭിക്കാതെ വരുന്നതോടെ തലമുറകളായി കൈവശം ഇരിക്കുന്ന ഭൂമിക്കും വീടിനും യാതൊരു രേഖയും ഇല്ലാത്തതാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. ഇതോടെ ബാങ്ക് വായ്പകളോ, മറ്റ് ആവശ്യങ്ങളോ നടക്കാതെ വരുന്നുണ്ട്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിനടക്കം വിലങ്ങുതടിയാവുകയും ചെയ്യുന്നുണ്ട്.
പുഴയുടെ അരികില്‍ നിന്നും നിശ്ചിത അകലം പാലിച്ചുള്ള സ്ഥലങ്ങള്‍ക്കും നാളിതുവരെ പട്ടയം നല്‍കിയിട്ടില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തും മുന്നണി വ്യത്യാസമില്ലാതെ പെരിയാര്‍ തീരത്തെ പട്ടയ പ്രശ്‌നം പരിഹരിക്കുമെന്ന വാഗ്ദാനമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ക്കുള്ള ആഹ്വാനവും പ്രദേശത്ത് ഉണ്ടാകുന്നുണ്ട്.
Join Our Whats App group

Post A Comment: