ന്യൂഡെൽഹി: ബീഹാറിൽ എൻഡിഎ അധികാര തുടർച്ച നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എസ്ഐആറിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് അനുകൂലമെന്നാണ് പ്രവചനം.
130 മുതല്‍ 209 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനം. മഹാസഖ്യത്തിന് 32 മുതല്‍ 108 വരെ സീറ്റുകളും പ്രവചിക്കുന്നു. ഏഴ് സര്‍വേകളാണ് പുറത്തുവന്നത്.
മാട്രിസ്-ഐഎഎന്‍എസ് എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 147 മുതല്‍ 167 വരെ സീറ്റുകളാണ് പറയുന്നത്. ബിജെപിക്ക് 65 മുതല്‍ 73 വരെയും ജെഡിയുവിന് 67 മുതല്‍ 75 വരെയും സീറ്റാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 70 മുതല്‍ 90 വരെ സീറ്റാണ് മാട്രിസിന്‍റെ പ്രവചനം.
ആര്‍ജെഡിക്ക് 53 മുതല്‍ 58 വരെയും കോണ്‍ഗ്രസിന് 12 സീറ്റ് വരേയും ഇടത് പാര്‍ട്ടികള്‍ക്ക് 14 സീറ്റുവരേയും മാട്രിസ് I.A.N.S എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പോള്‍സ് ഡയറിയാണ് എന്‍ഡിഎ സഖ്യത്തിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. 209 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം.
ചാണക്യയാണ് മഹാസഖ്യം 130 ന് മുകളില്‍ സീറ്റ് നേടുമെന്ന് പറയുന്ന ഏക എക്‌സിറ്റ് പോള്‍. പ്രശാന്ത് കിഷോറിന്‍റെ ജന്‍സുരാജ് പാര്‍ട്ടിക്ക് അഞ്ച് സീറ്റുവരേയും ചിരാഗ് പാസ്വാന്‍റെ എല്‍ജെപിക്ക് 19 സീറ്റുവരേയും മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച ഇടത് പാര്‍ട്ടികള്‍ക്ക് 19 സീറ്റ് വരേയും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
ജെവിസി പോളില്‍ ഇന്ത്യാ മുന്നണി 88-103 വരെ സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു. പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വേയില്‍ എന്‍ഡിഎ 133-148 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്ന സര്‍വേ ഫലമാണ് പുറത്തുവിട്ടത്. അതേസമയം ഇന്ത്യ സഖ്യം 87-102 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
ദൈനിക് ഭാസ്‌കര്‍ സര്‍വേയിലും എന്‍ഡിഎ മുന്നേറ്റമാണ് കാണിക്കുന്നത്. 145-160 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്ന് പ്രവചിക്കുന്നു. പോള്‍ സ്ട്രാറ്റ് സര്‍വേയില്‍ എന്‍ഡിഎ 133-148 സീറ്റുകളും ഇന്ത്യ മുന്നണി 87-102 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിങ് ആണ് നടന്നത്. വൈകിട്ട് അഞ്ച് വരെ 67 ശതമാനത്തിന് മുകളിലാണ് പോളിങ്. പോളിംഗ് ശതമാനം ഉയര്‍ന്നത് ജയ സാധ്യത വര്‍ദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു. ഗ്രാമീണ മേഖലകളില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയതാണ് പോളിങ് ശതമാനം ഉയരാന്‍ കാരണം.
Join Our Whats App group

Post A Comment: