പാലക്കാട്: കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് അബദ്ധത്തിൽ കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ജ്യാസാണെന്ന് കരുതിയാണ് കുട്ടികൾ കന്നുകാലികളുടെ മരുന്ന് കുടിച്ചത്.
ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളാണ് ചികിത്സയില്‍ കഴിയുന്നത്. നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. ജ്യൂസ് കുപ്പിയില്‍ നിറച്ച മരുന്ന് കുട്ടികള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികള്‍ മരുന്ന് തുപ്പി.
കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ലതയുള്ളതിനാല്‍ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: