ഇടുക്കി: ഉപ്പുതറ ചീന്തലാർ രണ്ടാം ഡിവിഷനിലെ സെന്‍റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളിയില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച്ച രാവിലെ കുര്‍ബാനയ്ക്കായി പള്ളി തുറക്കാനെത്തിയപ്പോഴാണ് പള്ളിയുടെ ജനല്‍ചില്ലുകള്‍ തകര്‍ത്തതായും സിമിത്തേരിയിലെ കല്ലറകള്‍ ഇളക്കിയതായും ശ്രദ്ധയില്‍പെടുന്നത്.
പള്ളി കോമ്പൗണ്ടില്‍ രാത്രി സമയത്ത് സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നതായും ഇവരാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായും ഇടവക വികാരി റവ. അരുണ്‍ ജോസഫ് പറഞ്ഞു. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കീഴില്‍ വരുന്ന പള്ളിയില്‍ മുമ്പും സമാനമായി സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ട്.
നേരത്തെ സൂപ്പർ ഹിറ്റായി ലൂസിഫർ എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്. ഇതിനു ശേഷം പള്ളിയിലേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്. സംഭവത്തില്‍ ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വിരലടയാള വിദഗ്ദർ അടക്കം പരിശോധന നടത്തി ആക്രമണം നടത്തിയവരെ കണ്ടെത്താനാണ് ശ്രമം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: