ഇടുക്കി: ഭർത്താവിനെ ലഹരി മരുന്നുമായി പിടികൂടിയതിനു പിന്നാലെ ഭർത്താവിന്‍റെ കൂട്ടുകാരനൊപ്പം സ്ഥലം വിട്ട യുവതിയും കൂട്ടുകാരനും മാരക ലഹരി മരുന്നുമായി പിടിയിൽ. ഇടുക്കി വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് കോഴിക്കോട് സ്വദേശി ശ്രവൺതാര (24), ഇവരുടെ സുഹൃത്ത് മുഹമ്മദ് ഫവാസ് (32) എന്നിവർ അറസ്റ്റിലാകുന്നത്.
ശ്രവൺതാരയുടെ ഭർത്താവ് ശ്രീമോനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് ഭർത്താവിന്‍റെ സുഹൃത്ത് മുഹമ്മദ് ഫവാസുമായി ശ്രവൺതാര ഇടുക്കി വാഗമണ്ണിലേക്ക് മുങ്ങുകയായിരുന്നു. മുഹമ്മദ് ഫവാസും ശ്രീമോനും മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണെന്നാണ് വിവരം. സംസ്ഥാനത്ത് രാസലഹരി മരുന്നു കടത്തുന്നതിൽ മുഖ്യ കണ്ണികളാണ് പിടിയിലായ മൂവരും എന്ന് എക്സൈസ് സംഘം പറഞ്ഞു.
എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവയാണ് പ്രതികളിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അമല്‍രാജ്, മിഥുന്‍ വിജയ്, സബ് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍, സി.ഇ.ഒമാരായ ബോണി ചാക്കോ, രാംകുമാര്‍, ജയരാജ്, കുഞ്ഞുമോന്‍, അന്‍സാര്‍, സത്യരാജ്, സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group

Post A Comment: