ഷാർജ: ഒമാനിൽ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്. മുസന്ദം ഉപദ്വീപിന്‍റെ തെക്ക് ഭാഗത്താണ് ചൊവ്വാഴ്ച്ച 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്കാണ് വിവരം പുറത്തുവിട്ടത്.
അഞ്ച് കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്. യുഎഇ സമയം വൈകുന്നേരം 4.40ന് ആണ് ഈ മേഖലയില്‍ ഭൂചലനം ഉണ്ടായത്. യുഎഇയിലെ താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും, രാജ്യത്ത് യാതൊരുവിധ നാശനഷ്ടങ്ങളോ പ്രത്യാഘാതങ്ങളോ ഇത് ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: