കൊച്ചി: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്‍റെ മുത്തശ്ശി അറസ്റ്റിൽ. കുട്ടിയുടെ മുത്തശ്ശി റോസ്‌ലിയാണ് അറസ്റ്റിലായത്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്കമാലി കറുകുറ്റിയിൽ ചീനിയില്‍ താമസിക്കുന്ന ആന്‍റണി, റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് ഇന്നലെ മരിച്ചത്
കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. കുഞ്ഞിന്‍റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മക്ക് അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.
കറുക്കുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള പയ്യപ്പള്ളി വീട്ടലാണ് നാട് നടുങ്ങിയ കുഞ്ഞിന്‍റെ മരണം. വീട്ടില്‍ നിന്ന് നിലവിളി കേട്ട് അയല്‍വാസി മണി ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചകുഞ്ഞിനെ അച്ഛന്‍ ആന്‍റണി തോളില്‍ കിടത്തിയിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ എന്തോ കടിച്ചു എന്നായിരുന്നു മറുപടി.
അച്ഛനെയും അമ്മയെയും കുഞ്ഞിനെയും കാറില്‍ കയറ്റി മണി ഉടന്‍ അപ്പോളോ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതോടെയാണ് അടിമുടി ദുരൂഹതയായത്. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും എല്ലാം അടങ്ങുന്ന കുടുംബമാണ് ആന്‍റണിയുടെത്. കുഞ്ഞിനെ രാവിലെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. അമ്മ ഭക്ഷണം എടുക്കാന്‍ അടുക്കളയില്‍ പോയി തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
60 കാരിയായ അമ്മൂമ്മ വിഷാദരോഗത്തിന് ചികിത്സ തേടുന്നവിഷാദരോഗത്തിന് ചികിത്സ തേടുന്ന ആള്‍ ആണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഓവര്‍ഡോസ് മരുന്ന് കഴിച്ച് മാനസിക വിഭ്രാന്തി കാണിച്ച് ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെയും അമ്മൂമ്മ ഓവര്‍ഡോസ് മരുന്ന് കഴിച്ചിരുന്നു. അമ്മൂമ്മ കുഞ്ഞിനെ പരുക്കേല്‍പിച്ചെന്ന സംശയത്തിലാണ് പൊലീസ്.
Join Our Whats App group

Post A Comment: