ന്യൂഡെൽഹി: ചത്തീസ്ഗഡിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് ആറ് മരണം. ബിലാസ്പൂര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. ഇരുപതിലേറെ പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കോര്‍ബ പാസഞ്ചര്‍ മെമ്മു ട്രെയിന്‍ ഗുഡ്സ് ട്രെയിനിന്‍റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ മുന്‍വശത്തെ കോച്ച് ഗുഡ്സ് ട്രെയിനിന്‍റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു.
ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകിട്ട് നാലോടെ ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഒരേ പാളത്തിലാണ് ഈ ട്രെയിനുകള്‍ ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ റെയില്‍വേ അധികൃതരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.
സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഹൗറ റൂട്ടിലെ ട്രെയിന്‍ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചിട്ടുണ്ട്. അപായ സിഗ്‌നല്‍ കണ്ടിട്ടും മെമു ട്രെയിന്‍ യാത്ര തുടര്‍ന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായധനവും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: