ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്‌ട്രോണിക്‌സിന്‍റെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. കാമുകൻ നിർബന്ധിച്ചതിനെ തുടർന്നാണ് ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ദൃശ്യങ്ങൾ കൈമാറിയിട്ടില്ലെന്നും പറയുന്നു. ഒഡിഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്‌സ് 6500 വനിതാ ജീവനക്കാര്‍ക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലില്‍ ആണ് ഞെട്ടിക്കുന്ന സംഭവം.
11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയില്‍ താമസിക്കുന്നത് നാല് പേര്‍. ഞായറാഴ്ച ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണം എത്തിയത് ഒപ്പം താമസിക്കുന്ന 21കാരിയിലാണ്.
ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയ്ക്ക് ഒളിക്യാമറ നല്‍കിയത് കാമുകനും 25കാരനുമായ സന്തോഷ് ആണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളുരുവില്‍ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ്, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: