ഇടുക്കി: ചെറുതോണിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുരുളി ആൽപ്പാറ സ്വദേശിയായ അമൽടോം (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തങ്കമണി സ്വദേശി അമൽപീറ്ററിനെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാത്രി 12.30നായിരുന്നു അപകടം. ചെറുതോണി പാലത്തിനു സമീപം ബൈക്കും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമല്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: