കൊച്ചി: മലയാളികളുടെ മനം കവർന്ന ഒട്ടേറെ വേഷങ്ങൾ ചെയ്ത നടിയാണ് ഗ്രേസ് ആന്‍റണി. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സുള്ള നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു വിശേഷം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തന്‍റെ ശരീരഭാരം കുറച്ചതിനെ കുറിച്ചാണ് നടി ചിത്രം സഹിതം പങ്കുവച്ചിരിക്കുന്നത്.
തമിഴ് ചിത്രം പറന്ത് പോ ആണ് ഗ്രേസിന്‍റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച അഭിപ്രായമാണ് പറന്തു പോയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് ആണ് പുറത്തുവരാനുള്ള ചിത്രം.
ഭാരം കുറച്ചതിനെ കുറിച്ച് ഗ്രേസ് പറയുന്നത് ഇങ്ങനെ
എട്ട് മാസം. 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് ഞാന്‍ കരുതിയ എന്‍റെ ഒരു പതിപ്പ്. 80 കിലോയില്‍ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നിശബ്ദ പോരാട്ടങ്ങളായിരുന്നു. കരഞ്ഞ, എന്നെത്തന്നെ സംശയിച്ച, എനിക്ക് ഇത് ശരിക്കും ചെയ്യാന്‍ കഴിയുമോ എന്ന് സ്വയം ചോദിച്ച ദിവസങ്ങള്‍.
എന്നാല്‍ പോരാട്ടങ്ങള്‍ക്കും ചെറിയ വിജയങ്ങള്‍ക്കും ഇടയില്‍ എവിടെയോ എനിക്ക് ഉണ്ടെന്ന് ഞാന്‍ അറിയാതെ പോയ ശക്തി ലഭിച്ചു. ആത്മവിശ്വാസം തകരുമ്പോഴും തോല്‍ക്കാന്‍ തയാറാവാത്ത ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി. എന്‍റെ പരിശീലകനായ അലി ഷിഫാസ് വിഎസ്സിന്, എന്നെ നയിച്ചതിന് നന്ദി. നിങ്ങള്‍ അത്ഭുതകരമാണ്.
എന്നോട്, പോരാടിയതിന്, ഒഴികഴിവുകള്‍ക്ക് പകരം അച്ചടക്കം തിരഞ്ഞെടുത്തതിന്, വീണ്ടും വിശ്വസിച്ചതിന്, നന്ദി. ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ വെറും ഫോട്ടോ അല്ല. ഇത് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്, ഭേദപ്പെടാന്‍ സമയമെടുക്കുമെന്ന്, പുരോഗതി കുഴപ്പങ്ങള്‍ നിറഞ്ഞതാണെന്ന്, എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വയ്ക്കണമെന്നതിന്.
നിങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍, അത് തുടരുക. ഒരു ദിവസം, നിങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഓരോ തുള്ളി കണ്ണുനീരും, ഓരോ സംശയവും, ഓരോ പരിശ്രമവും വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് മനസിലാകും.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: