ചെന്നൈ: വാരിസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമായ സംയുക്ത ഷൺമുഖനാഥൻ വിവാഹിതയായി. മുന്‍ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്‍. ബിഗ് ബോസ് തമിഴ് സീസണ്‍ 4 ലെ മത്സരാര്‍ഥിയായതോടെയാണ് സംയുക്ത ശ്രദ്ധേയ ആയത്. വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ ശ്രീകാന്തിന്‍റെ മകനാണ് അനിരുദ്ധ.
വ്യാഴാഴ്ച നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോയും സംയുക്ത ഇന്‍സ്റ്റ ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കു വേണ്ടി അനിരുദ്ധ കളിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.
താരങ്ങളടക്കം നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹശംസകള്‍ നേര്‍ന്നിരിക്കുന്നത്. മഞ്ജിമ മോഹന്‍, ഐശ്വര്യ രാജേഷ്, രമ്യ പാണ്ഡ്യന്‍, സ്‌നേഹ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുഗ്ലക്ക് ദര്‍ബാര്‍, മൈ ഡിയര്‍ ഭൂതം, കോഫി വിത്ത് കാതല്‍ തുടങ്ങി നിരവധി സിനിമകളിലും നടി പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: