മാറുന്ന ജീവിത ശൈലിയെ തുടർന്ന് നിരവധിയായ അസുഖങ്ങളാണ് ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്നത്. ഉറക്കക്കുറവ് തന്നെയാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. രാത്രി ഏഴ്, അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറക്കം വേണമെന്നാണ് കണക്ക്. എന്നാൽ തിരക്കിട്ട ജീവിത രീതിയിൽ ഉറക്കം നാലോ അഞ്ചോ മണിക്കൂറിലേക്ക് ചുരുങ്ങുന്നതാണ് ഇപ്പോൾ പതിവ്.
ഇത് പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് ഡോക്‌ടർമാർ നൽകുന്ന മുന്നറിയിപ്പ്. ഉറക്കം കുറയുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ തന്നെ ദോഷമായി ബാധിക്കും. ഉറങ്ങുമ്പോഴാണ് ശരീരത്തില്‍ വീണ്ടെടുക്കല്‍ പ്രക്രിയ നടക്കുന്നത്. അതിന് ആവശ്യമായ പ്രോട്ടീനുകളും കോശങ്ങളും ഉല്‍പാദിപ്പിക്കപ്പെടും.
ഇത് നമ്മളുടെ പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുന്നു. എന്നാല്‍ ഉറക്കം കുറയുന്നത് ഈ പ്രക്രിയ തടയപ്പെടാന്‍ കാരണമാവുകയും ശരീരത്തിലെ പ്രതിരോധ സംവിധാനം തകിടം മറിയാന്‍ കാരണമാവുകയും ചെയ്യുന്നു. ഒരു രാത്രിയിലെ ഉറക്കക്കുറവ് പോലും രോഗപ്രതിരോധ കോശങ്ങള്‍ പെരുമാറുന്ന രീതിയില്‍ വ്യത്യാസം ഉണ്ടാക്കും.
നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നത്, രോഗബാധിതമായ കോശങ്ങളെ നശിപ്പിക്കുന്ന കില്ലര്‍ (എന്‍കെ) കോശങ്ങളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഉറക്കം കുറയുന്നതോടെ സൈറ്റോകൈനുകളുടെ എണ്ണം രക്തത്തില്‍ കൂടാനും ഇത് ഹൃദ്രോഗം പോലുള്ള ദീര്‍ഘകാല ആരോഗ്യഅപകടങ്ങളിലേക്ക് നയിക്കാനും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഇതിനോടകം ചെറുത്ത വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയാനുള്ള പ്രതിരോധസംവിധാനത്തിന്‍റെ കഴിവിനെ സ്വാധീനിക്കുന്നത് മെച്ചപ്പെട്ട ഉറക്കമാണ്. ചെറുപ്പകാലത്ത് ആവര്‍ത്തിച്ചു കഠിനമായ പനി വരാറുള്ളത് ശ്രദ്ധിച്ചിട്ടില്ലേ, എന്നാല്‍ വളരുന്ന ഘട്ടത്തില്‍ അതിന്‍റെ തോത് കുറഞ്ഞു വരുന്നു.
കാരണം മുമ്പ് ചെറുത്ത വൈറസുകളെയും ബാക്ടീരികളെയും പ്രതിരോധ സംവിധാനം നേരത്തെ തിരിച്ചറിയുകയും അവയെ മുമ്പ് എങ്ങനെ നശിപ്പിച്ചുവോ സമാന രീതിയില്‍ തുരത്തുകയും ചെയ്യുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തന്നെ. ഇതിന്‍റെ ഫലമായി വാക്‌സിന്‍ ഫലപ്രാപ്തി വര്‍ധിക്കുന്നു, ഇത് കാലക്രമേണ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.
പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താം
ഉറക്കം കൃത്യമാക്കുക. നഷ്ടപ്പെട്ട ഉറക്കം പുനഃസ്ഥാപിച്ച ശേഷം, രോഗപ്രതിരോധ കോശങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വീക്കം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ കുറയുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കം പറഞ്ഞാല്‍, ഉറക്കം നന്നായാല്‍ രോഗം വരാതെ സംരക്ഷിക്കാം.
ഉറക്കം മെച്ചപ്പെടുത്താന്‍
രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.
ഒരു ഉറക്ക സമയക്രമം പാലിക്കുക. എല്ലാ ദിവസവും ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
ഉറങ്ങുന്നതിനു മുമ്പ് ബ്രൈറ്റ് ആയ ലൈറ്റുകള്‍ ഓഫ് ചെയ്യുക.
ഉറങ്ങുന്നതിന് കുറഞ്ഞത് ആറ് മണിക്കൂര്‍ മുമ്പെങ്കിലും കഫീന്‍ കുറയ്ക്കുക. ഇരുട്ടിയതിനു ശേഷമോ ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പോ അത്താഴം കഴിക്കുക.
ഉറങ്ങാന്‍ തണുത്തതും ഇരുണ്ടതുമായ മുറി സജ്ജമാക്കുക.
ഉറങ്ങുന്നതിന് മുന്‍പ് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക.
Join Our Whats App group

Post A Comment: