www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ കൊണ്ട് ശർദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദേശം

മുണ്ടക്കയത്തു നിന്നും കോട്ടയത്തേക്ക് പോയ ബസിൽ യാത്രക്കാരിയായ യുവതി ശർദിക്കുകയായിരുന്നു.
Share it:



കോട്ടയം: ബസിൽ ശർദിച്ച യുവതിയെ കൊണ്ട് ശർദി തുടപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം. 

മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ കോട്ടയം ആർടിഒയ്ക്ക് നിർദേശം നൽകിയത്. 

നടപടിക്ക് ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. മെയ് 15നായിരുന്നു സംഭവം. മുണ്ടക്കയത്തു നിന്നും കോട്ടയത്തേക്ക് പോയ ബസിൽ യാത്രക്കാരിയായ യുവതി ശർദിക്കുകയായിരുന്നു. 

വൈകിട്ട് 5.45 ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ശർദിച്ചത്. ഈ സമയത്ത് ഡ്രൈവർ തുണി നൽകി യുവതിയെ കൊണ്ട് തന്നെ ശർദി തുടപ്പിച്ചു. 

സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജൂണിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സൗദിയിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം 

തിരുവനന്തപുരം: സൗദി അറേബ്യയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള (തബൂക്ക് പ്രോജക്ട്) സ്റ്റാഫ്‌നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സാണ് റിക്രൂട്ട്‌മെന്‍റ് സംഘടിപ്പിക്കുന്നത്. 

കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, സി.സി.യു, ഡയാലിസിസ്, എമര്‍ജന്‍സി റൂം (ER), ഐ.സി.യു, മെഡിക്കല്‍ ആൻഡ് സര്‍ജിക്കല്‍, മിഡ്വൈഫ്, എന്‍.ഐ.സി.യു, ന്യൂറോളജി, ഒബ്‌സ്റ്റെറിക്‌സ് (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓപ്പറേഷന്‍ റൂം (OR), പീഡിയാട്രിക് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. 

നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള  ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. മിഡ്വൈഫ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പരിചയവും വേണം. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. 

കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിനായുളള അഭിമുഖങ്ങള്‍ മെയ് 27 മുതല്‍ നടക്കും. 

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക്  മെയ് 24 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശേരി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

Share it:

Crime

Post A Comment: