www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗുണ്ടാ നേതാവിന്‍റെ പാർട്ടിയിൽ ഡിവൈഎസ്‌പി; എസ്ഐയെ കണ്ട് ഒളിച്ചത് ശുചിമുറിയിൽ

തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിൽ ഇന്നലെയായിരുന്നു പാർട്ടി
Share it:



കൊച്ചി: ഗുണ്ടാ നേതാവ് നടത്തിയ പാർട്ടിയിൽ പങ്കെടുത്തത് ഡിവൈഎസ്പി അടക്കമുള്ളവർ. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിൽ ഇന്നലെയായിരുന്നു പാർട്ടി. ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്‍റ് ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരുമാണ് പാർട്ടിയിൽ പങ്കെടുക്കാൻ ഗുണ്ടാ നേതാവിന്‍റെ വീട്ടിലെത്തിയത്.

ഇതിനിടെ പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്.  

നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. 

ഇതിന്‍റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഫ്രി‌ഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്നു വയസുകാരൻ മരിച്ചു 

റിയാദ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. റിയാദിൽ താമസിക്കുന്ന മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന്‍ സായിഖ് ശൈഖ് (മൂന്ന്) ആണ് മരിച്ചത്?. 

വീടിനുള്ളിലെ ഫ്രിഡ്‌ജിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അഗ്നി ബാധയിൽ പുക ശ്വസിച്ചാണ് മരണം. ദമ്മാം അല്‍ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ് അപകടം നടന്നത്. മൂത്ത മകന്‍ സാഹിര്‍ ശൈഖ് (5) ഒഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഗുരുതര പരുക്കേറ്റു.

ഞായറാഴ്ച്ച രാത്രിയിലായിരുന്നു അപകടം. 

താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്തു. ഉറക്കത്തില്‍ നിന്നുണര്‍ന്ന കുടുംബത്തിന് കടുത്ത പുക കാരണം പുറത്തേക്ക് രക്ഷപെടാന്‍ ആകുമായിരുന്നില്ല. 

കോമ്പൗണ്ടിന്‍റെ കാവല്‍ക്കാരനെ ഫോണില്‍ വിളിച്ച് കുടുംബം രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും അകത്തേക്ക് കയറാന്‍ കഴിയുമായിരുന്നില്ല. 

അഗ്നിശമന യൂണിറ്റെത്തി തീ അണച്ചതിന് ശേഷമാണ് കുടുംബത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും പുക ശ്വസിച്ച് ഇവര്‍ അബോധാവസ്ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ് ഫഹദിനെ ദമ്മാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സല്‍മാ കാസിയെ ദമ്മാം മെഡിക്കല്‍ കോംപ്ലസ് അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. 

മൂത്ത മകന്‍ സാഹിര്‍ ശൈഖ് അപകടനില തരണം ചെയ്തിട്ടുണ്ട്. അഗ്നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസുകാരന്‍ സായിക് ശൈഖ് മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. 


Share it:

Kerala

Post A Comment: