ന്യൂഡൽഹി: കടുത്ത ഉഷ്ണ തരംഗം തുടരുന്ന ഉത്തരേന്ത്യയിലെ ബീഹാറിൽ മാത്രം 24 മണിക്കൂറിനിടെ 60 പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ഒഡീഷയിലെ റൂര്‍ക്കേലയില്‍ 10 പേരും മരിച്ചു. പല സംസ്ഥാനങ്ങളിലും നിരവധി പേര്‍ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലാണ്.
പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉഷ്ണ തരംഗം ബീഹാറിനെയാണ് ഏറെ ബാധിച്ചത്. ബീഹാറിലെ ഔറംഗാബാദിലും, പറ്റ്‌നയിലുമായാണ് ഏറെയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉഷ്ണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് അഞ്ച് പേര്‍ മാത്രമാണ് ചൂടിനെ തുടര്‍ന്ന് മരിച്ചതെന്നും മാധ്യമങ്ങള്‍ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഡെൽഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ശാരീരിക ബന്ധവും ആരോഗ്യവും
കൊച്ചി: മികച്ച ദാമ്പത്യ ബന്ധം പോലെ തന്നെ അത്യാവശ്യമാണ് ആരോഗ്യകരമായ ശാരീരിക ബന്ധവും. പങ്കാളികൾക്കിടയിലെ സ്നേഹവും വൈകാരികതയും ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യത്തിനും ആരോഗ്യകരമായ ശാരീരിക ബന്ധം അത്യാവശ്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു.
സമ്മർദം മുതൽ ഹോർമോൺ വ്യത്യാസം വരെ
മാനസിക സമ്മർദവും ഹോർമോൺ പ്രശ്നങ്ങളും ഇന്ന് പലരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നുണ്ട്. ആരോഗ്യകരമായ ശാരീരിക ബന്ധം ഇല്ലാതെ വരുന്നത് മാനസിക സമ്മർദം വർധിപ്പിക്കുന്നതിനും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
ലൈംഗിക സംതൃപ്തിയും ആരോഗ്യവും
രതിമൂര്‍ച്ച ലൈംഗിക സംവേദനത്തിന്‍റെ കൊടുമുടിയാണ്. രതിമൂര്‍ച്ഛ കൊണ്ട് ശരീരത്തിനും മനസിനും ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടും. ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും.
രതിമൂര്‍ച്ഛയ്ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും മാനസിക സമ്മര്‍ദത്തിന്‍റെ തോതു കുറയ്ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ സുഖവും അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികള്‍ ബലപ്പെടും. കെഗല്‍ വ്യായാമത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യപ്പെടുന്ന പേശികള്‍ രതിമൂര്‍ച്ഛയുടെ സമയത്തും വലിഞ്ഞു മുറുകുന്നതായി വിദഗ്ധര്‍ പറയുന്നു.
ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ സമയത്തെ വേദനയില്‍നിന്നും ഇത് ആശ്വാസം നല്‍കും.
നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച് രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
Post A Comment: