ഇടുക്കി: മുത്തശിക്കൊപ്പം പശുവിനെ കെട്ടാനായി പോയ നാല് വയസുകാരൻ കുളത്തിൽ വീണു മരിച്ചു. വെള്ളിയാമറ്റം കൂവകണ്ടത്ത് ഇന്ന് രാവിലെ 11നായിരുന്നു അപകടം. വൈഷ്‌ണവ് - ശാലു ദമ്പതികളുടെ മകൻ ധീരവ് ആണ് മരിച്ചത്.
വല്യമ്മ ജാൻസിക്കൊപ്പം പശുവിനെകെട്ടാനായി ഒപ്പം പോയതായിരുന്നു ധീരവ്. ജാൻസി പശുവിനെ കെട്ടിയ ശേഷം നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല.
തുടർന്ന് ബഹളം വച്ചതോടെ സമീപത്ത് തൊഴിലുറപ്പിനെത്തിയ തൊഴിലാളികൾ ഓടിയെത്തി. ഇവർ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുളത്തിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സൗദിയിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള (തബൂക്ക് പ്രോജക്ട്) സ്റ്റാഫ്‌നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സാണ് റിക്രൂട്ട്‌മെന്‍റ് സംഘടിപ്പിക്കുന്നത്.
കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, സി.സി.യു, ഡയാലിസിസ്, എമര്‍ജന്‍സി റൂം (ER), ഐ.സി.യു, മെഡിക്കല്‍ ആൻഡ് സര്‍ജിക്കല്‍, മിഡ്വൈഫ്, എന്‍.ഐ.സി.യു, ന്യൂറോളജി, ഒബ്‌സ്റ്റെറിക്‌സ് (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓപ്പറേഷന്‍ റൂം (OR), പീഡിയാട്രിക് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. മിഡ്വൈഫ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പരിചയവും വേണം. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്.
കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിനായുളള അഭിമുഖങ്ങള്‍ മെയ് 27 മുതല്‍ നടക്കും.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് മെയ് 24 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശേരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Post A Comment: