ഇടുക്കി: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച 10 വയസുകാരിയുടെ സഹോദരന് ഡെങ്കിപ്പനി. ഇടുക്കി പീരുമേട് താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച്ച പുലർച്ചെ മൂന്നോടെയാണ് എലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് - ശാരദാ ദമ്പതികളുടെ മകൾ അതുല്യ ജഗദീഷ് (10) മരിച്ചത്.
ഒരാഴ്ച്ചയായി കുട്ടിക്ക് പനി ബാധിച്ച് ചികിത്സയിലായിരുന്നു. തുടർന്ന് വെള്ളിയാഴ്ച്ച ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോയെങ്കിലും രാത്രിയിൽ വീണ്ടും അസുഖം ഉണ്ടാകുകയും വീണ്ടും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ചികിത്സയിലിരിക്കെ പുലർച്ചെയാണ് മരണം സംഭവിച്ചത്. അതേസമയം ഇതിനു പിന്നാലെ കുട്ടിയുടെ സഹോദരൻ ആദിഷ് ജഗദിഷിനെ(ഏഴ്) കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി പീരുമേട് താലൂക്ക് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും നിലവിലെ സാഹചര്യത്തില്‍ മഴ മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
Post A Comment: