ഇടുക്കി: പോക്സോ കേസിലെ അതി ജീവിതയെ കിടപ്പുമുറിയിൽ ബെൽറ്റ് കഴുത്തിൽ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യതയില്ലെന്ന് പൊലീസ് നിഗമനം.
പോസ്റ്റ് മോർട്ടത്തിൽ യുവതിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് ദുരൂഹതകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്.
ഇരട്ടയാറ്റിലാണ് കഴിഞ്ഞ ദിവസം 18 കാരിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഉറക്കം എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ബെൽറ്റ് കഴുത്തിൽ മുറുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ ദുരൂഹത സംശയിച്ചിരുന്നെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ താൻ ജീവനൊടുക്കാൻ പോകുകയാണെന്ന തരത്തിലുള്ള യുവതിയുടെ വോയ്സ് സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Join Our Whats App group
Post A Comment: