തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പുതുതായി മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെല്ലാം 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത.
അതിനിടെ തിരുവനന്തപുരം, പത്തനംതിട്ട അടക്കം വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു. കനത്ത മഴയില്‍ പത്തനംതിട്ട - അടൂര്‍ റോഡില്‍ മങ്കുഴിയില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.
പിന്നീട് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടനാടുകളിലും മലയോരമേഖലയിലും മഴ കനത്തേക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അസഹനീയമായ ചൂടിന് ആശ്വാസമായാണ് വേനല്‍ മഴയുടെ വരവ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: