ഇടുക്കി: കനത്ത മഴയിൽ മരം ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളിലേക്ക് വീണ് ഡ്രൈവർ അടക്കം രണ്ട് പേർക്ക് പരുക്ക്. ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പാറത്തോട് സ്വദേശിയായ ജീപ്പ് ഡ്രൈവർ മാരിമുത്തു (42), പെരിയസ്വാമി (52) എന്നിവർക്കാണ് പരുക്കേറ്റത്. പെരിയസ്വാമിയുടെ പരുക്ക് ഗുരുതരമാണ്.
ജീപ്പിൽ ഇവർ രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നത്. റോഡരികിൽ നിന്നിരുന്ന മരം ഒടിഞ്ഞ് ജീപ്പിനു മുകളിലേക്ക് വീഴുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെരിയസ്വാമിയുടെ പരുക്ക് ഗുരുതരമായതിനാല്‍ ഇയാളെ തേനി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ലഹരി പാർട്ടി; സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ
ബംഗളൂരു: ലഹരി ഒഴുകിയ റേവ് പാർട്ടിക്കിടെ നടന്ന റെയ്‌ഡിൽ സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം ജിആർ ഫാം ഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് അപ്രതീക്ഷിത റെയ്ഡുണ്ടായത്. സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ തെലുങ്ക് താരങ്ങളും പ്രമുഖരും അടക്കമുള്ളവർ പിടിയിലായതായിട്ടാണ് വിവരം.
പുലര്‍ച്ചെ മൂന്നിനായിരുന്നു സിസിബിയുടെ റെയ്ഡ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് പുലര്‍ച്ചെ രണ്ട് വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സിസിബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്.
ബംഗളൂരുവില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള നൂറിലധികം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനത്തില്‍ നിന്ന് ആന്ധ്ര പ്രദേശ് എംഎല്‍എയുടെ പാസ് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചിലേറെ ലക്ഷ്വറി കാറുകളാണ് ഫാം ഹൗസിന് സമീപം ഉണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30- 50 ലക്ഷം ചെലവാക്കിയാണ് സംഘാടകര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post A Comment: