ഇടുക്കി: പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച 10 വയസുകാരി മരിച്ചു. പീരുമേട് പാമ്പനാർ കുമാരപുരം കോളനിയിൽ താമസിക്കുന്ന അതുല്യയാണ് മരിച്ചത്.
പീരുമേട് താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച് എത്തിച്ചതിനു പിന്നാലെയാണ് കുട്ടി മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഡെങ്കിപ്പനിയാണോയെന്ന് സംശയമുണ്ട്.
നേരത്തെ പീരുമേട് സബ് ജയിലിൽ തടവു പുള്ളിക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 10 തടവുകാരെ ജയിൽമാറ്റുകയും ചെയ്‌തിരുന്നു.
പാമ്പനാർ ഭാഗത്തും ഡങ്കിപ്പനി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതെ തുടർന്ന് പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ അടക്കം പരിശോധന കർശനമാക്കിയിരുന്നു.
Join Our Whats App group
Post A Comment: