മുംബൈ: 2009ൽ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലൂടെയാണ് രാകുൽ പ്രീത് സിങ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് 2011ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതോടെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധ നേടി.
മൂന്ന് മാസം മുമ്പാണ് നടിയുടെയും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയുടെയും വിവാഹം നടന്നത്. വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ താര ദമ്പതികൾ ഇപ്പോൾ ഹണി മൂൺ ആഘോഷത്തിലാണ്. ദ്വീപ് രാജ്യമായ ഫിജിയിലാണ് ദമ്പതികൾ ഹണിമൂൺ ആഘോഷിക്കുന്നത്.
ഇവിടുത്തെ ഹണിമൂൺ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഫിജിയിലെ കോകോമോ പ്രൈവറ്റ് ഐലന്‍റ് എന്ന ബീച്ച് റിസോർട്ടിലാണ് ഇവരുടെ താമസം.
ട്രക്കിങ്, കാട്ടിലെ വെള്ളച്ചാട്ടത്തിൽ കുളി, കടലിൽ സ്രാവുകൾക്ക് തീറ്റി കൊടുക്കൽ തുടങ്ങിയ പരിപാടികളുമായി ഹണിമൂൺ ആഘോഷമാക്കുകയാണ് ഇരുവരും. സ്നോർക്കലിങ്ങും കയാക്കിങ്ങും ചെയ്യുന്ന വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.
പേരു പോലെ തന്നെ സ്വകാര്യ ദ്വീപാണ് ഇവർ താമസിച്ച കോകോമോ പ്രൈവറ്റ് ഐലന്‍റ്. പവിഴ പുറ്റുകൾ നിറഞ്ഞ സ്വകാര്യ ബീച്ചുകളും റിസോർട്ടിനോട് ചേർന്ന് ഉണ്ട്. സീപ്ലെയിനിലാണ് ദ്വീപിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്.
Join Our Whats App group
Post A Comment: