പാലക്കാട്: വളർത്തു നായയുടെ നഖം കൊണ്ട് പരുക്കേറ്റ ഹോമിയോ ഡോക്‌ടർ പേ വിഷബാധയേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിൽ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്മാന്‍റെ ഭാര്യ റംലത്ത് (42) ആണ് മരിച്ചത്.
രണ്ട് മാസം മുമ്പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു.
ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
രാവിലെ ഒന്‍പതോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഉച്ചയോടെ മരണം സംഭവിച്ചു. മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. ഇവരുമായി ഇടപഴകിയ എല്ലാവരോടും കുത്തിവയ്‌പെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്നു വയസുകാരൻ മരിച്ചു
റിയാദ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. റിയാദിൽ താമസിക്കുന്ന മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന്‍ സായിഖ് ശൈഖ് (മൂന്ന്) ആണ് മരിച്ചത്?.
വീടിനുള്ളിലെ ഫ്രിഡ്‌ജിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അഗ്നി ബാധയിൽ പുക ശ്വസിച്ചാണ് മരണം. ദമ്മാം അല്‍ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ് അപകടം നടന്നത്. മൂത്ത മകന്‍ സാഹിര്‍ ശൈഖ് (5) ഒഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഗുരുതര പരുക്കേറ്റു.
ഞായറാഴ്ച്ച രാത്രിയിലായിരുന്നു അപകടം. താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്തു. ഉറക്കത്തില്‍ നിന്നുണര്‍ന്ന കുടുംബത്തിന് കടുത്ത പുക കാരണം പുറത്തേക്ക് രക്ഷപെടാന്‍ ആകുമായിരുന്നില്ല.
കോമ്പൗണ്ടിന്‍റെ കാവല്‍ക്കാരനെ ഫോണില്‍ വിളിച്ച് കുടുംബം രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും അകത്തേക്ക് കയറാന്‍ കഴിയുമായിരുന്നില്ല.
അഗ്നിശമന യൂണിറ്റെത്തി തീ അണച്ചതിന് ശേഷമാണ് കുടുംബത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും പുക ശ്വസിച്ച് ഇവര്‍ അബോധാവസ്ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ് ഫഹദിനെ ദമ്മാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സല്‍മാ കാസിയെ ദമ്മാം മെഡിക്കല്‍ കോംപ്ലസ് അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു.
മൂത്ത മകന്‍ സാഹിര്‍ ശൈഖ് അപകടനില തരണം ചെയ്തിട്ടുണ്ട്. അഗ്നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസുകാരന്‍ സായിക് ശൈഖ് മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Post A Comment: