തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി പെൺകുഞ്ഞിന് ജൻമം നൽകി. തൃശൂർ പേരാമംഗലത്താണ് സംഭവം നടന്നത്. മലപ്പുറം തിരുനാവായ സ്വദേശിനിയായ 27കാരിയാണ് ബസിൽ പ്രസവിച്ചത്.
തൃശൂരില്‍ നിന്നും തൊട്ടിപ്പാലം വരെ പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്നത്. ബസ് പേരാമംഗലം പിന്നിട്ടതോടെ യുവതിക്ക് കടുത്ത പ്രസവവേദന ആരംഭിച്ചു.
ഇതോടെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിക്കുകയായിരുന്നു. ഈ സമയത്തിനുള്ളില്‍ തന്നെ പ്രസവത്തിന്‍റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നു.
ഉടന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ചേര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിനുള്ളില്‍ വെച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
ഉടന്‍ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും പെണ്‍കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബസ് ജീവനക്കാരുടെയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലാണ് സുഖപ്രസവത്തിന് വഴിയൊരുക്കിയത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ശാരീരിക ബന്ധവും ആരോഗ്യവും
കൊച്ചി: മികച്ച ദാമ്പത്യ ബന്ധം പോലെ തന്നെ അത്യാവശ്യമാണ് ആരോഗ്യകരമായ ശാരീരിക ബന്ധവും. പങ്കാളികൾക്കിടയിലെ സ്നേഹവും വൈകാരികതയും ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യത്തിനും ആരോഗ്യകരമായ ശാരീരിക ബന്ധം അത്യാവശ്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു.
സമ്മർദം മുതൽ ഹോർമോൺ വ്യത്യാസം വരെ
മാനസിക സമ്മർദവും ഹോർമോൺ പ്രശ്നങ്ങളും ഇന്ന് പലരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നുണ്ട്. ആരോഗ്യകരമായ ശാരീരിക ബന്ധം ഇല്ലാതെ വരുന്നത് മാനസിക സമ്മർദം വർധിപ്പിക്കുന്നതിനും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
ലൈംഗിക സംതൃപ്തിയും ആരോഗ്യവും
രതിമൂര്‍ച്ച ലൈംഗിക സംവേദനത്തിന്‍റെ കൊടുമുടിയാണ്. രതിമൂര്‍ച്ഛ കൊണ്ട് ശരീരത്തിനും മനസിനും ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടും. ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും.
രതിമൂര്‍ച്ഛയ്ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും മാനസിക സമ്മര്‍ദത്തിന്‍റെ തോതു കുറയ്ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ സുഖവും അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികള്‍ ബലപ്പെടും. കെഗല്‍ വ്യായാമത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യപ്പെടുന്ന പേശികള്‍ രതിമൂര്‍ച്ഛയുടെ സമയത്തും വലിഞ്ഞു മുറുകുന്നതായി വിദഗ്ധര്‍ പറയുന്നു.
ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ സമയത്തെ വേദനയില്‍നിന്നും ഇത് ആശ്വാസം നല്‍കും.
നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച് രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
Post A Comment: