ഇടുക്കി: കട്ടപ്പന നഗരത്തിൽ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം. കട്ടപ്പന സ്വദേശി കാരിയിൽ ക്രിസ്റ്റോ മാത്യു എന്ന യുവാവാണ് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഞായറാഴ്ച്ച രാത്രി 11 ഓടെ ഇടശേരി ജംക്ഷനു സമീപത്തായിരുന്നു സംഭവം. ഈ സമയത്ത് ഇവിടെയെത്തിയ ക്രിസ്റ്റോയും ഇടശേരി ജംക്ഷനിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളുമായി വാക്കേറ്റമുണ്ടായി.
പരസ്പരം അസഭ്യം പറയുകയും ബഹളം വക്കുകയും ചെയ്‌ത ശേഷം ക്രിസ്റ്റോ സെൻട്രൽ ജംക്ഷനിലേക്ക് ബൈക്കിൽ പോയി. ഈ സമയത്ത് കാറിൽ പിന്നാലെയെത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ചു വീഴ്ത്തി. റോഡിലേക്ക് തെറിച്ചു വീണണ യുവാവിന്‍റെ ശരീരത്തിൽ കാർ കയറ്റിയിറക്കുകയായിരുന്നു.
ഈ സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനാൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. ആക്രമണം നടത്തിയ സംഘം ഉടൻ തന്നെ സ്ഥലത്തു നിന്നും കടന്നു. കട്ടപ്പന പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
മുന്നര വയസുകാരൻ പുഴയിൽ വീണു മരിച്ചു
ഇടുക്കി: വീട്ടുകാർക്കൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. ഇടുക്കി പൂപ്പാറയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോഴായിരുന്നു അപകടം.
പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Post A Comment: