തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മലയോരമേഖലകളിലും വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ പെയ്തു. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
12 വരെ കേരളത്തില്‍ മഴ സാധ്യതയെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടുക്കിക്കും മലപ്പുറത്തിനും പുറമെ വയനാട്ടിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Join Our Whats App group
Post A Comment: