ജക്കാർത്ത: സോഷ്യൽ മീഡിയ പ്രണയം യുവാവിന് കൊടുത്ത എട്ടിന്‍റെ പണിയുടെ വാർത്തയാണ് ഇന്തോനേഷ്യയയിൽ നിന്നും പുറത്ത് വരുന്നത്. എകെ എന്ന പേരിൽ അറിയപ്പെടുന്ന 26 കാരനാണ് പണി കിട്ടിയത്.
സോഷ്യൽ മീഡിയ പരിചയത്തിൽ വിവാഹം കഴിച്ച പങ്കാളി പുരുഷനാണെന്ന് യുവാവ് തിരിച്ചറിഞ്ഞത് 12 ദിവസങ്ങൾക്ക് ശേഷം. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഇരുവരും മാസങ്ങളോളം ഡേറ്റിങ് നടത്തിയ ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്.
എന്നിട്ടും ഒരിക്കല്‍ പോലും തനിക്കൊപ്പമുള്ളത് ഒരു പുരുഷനാണെന്ന് മനസിലാക്കാന്‍ യുവാവിന് സാധിച്ചില്ലെന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ജാവ ദ്വീപിലെ നരിംഗുല്‍ സ്വദേശിയാണ് എകെ.
2023ല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് 26 വയസുള്ള അഡിന്‍ഡ കന്‍സയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തില്‍ ആവുകയും പിന്നീട് നേരില്‍ കാണുകയും ചെയ്തു.
താനുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം കന്‍സ പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ചിരുന്നതായാണ് എകെ പറയുന്നത്. താന്‍ ഒരു മതവിശ്വാസിയാണെന്ന് കന്‍സ അവകാശപ്പെട്ടിരുന്നതായും പര്‍ദ്ദ ധരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞിരുന്നതായും യുവാവ് പറയുന്നു.
പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതും. കൂടാതെ വീട്ടിലും കന്‍സ, പര്‍ദ്ദ മാത്രം ധരിക്കുന്നതും അയാളില്‍ സംശയമുണ്ടാക്കി.
തന്‍റെ ആര്‍ത്തവം മുതല്‍ അനാരോഗ്യം വരെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എകെയുമായി അടുപ്പം പുലര്‍ത്തുന്നത് കന്‍സ പതിവായി ഒഴിവാക്കിയിരുന്നു. പിന്നീട് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പങ്കാളി പുരുഷനാണെന്നും ചെറുപ്പം മുതൽ സ്ത്രീകളുടെ വസ്ത്രം ധരിക്കുന്ന സ്വഭാവമുള്ള ആളാണെന്നും മനസിലായത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: