മസ്‌കത്ത്: ഇടുക്കി സ്വദേശിനികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഒമാനിൽ മരിച്ചു. മരിയാപുരം എംബ്രയില്‍ റോബിന്‍സ് ജോസഫിന്‍റെയും ജിന്‍സി തോമസിന്‍റെയും മകൾ എസ മരിയ റോബിന്‍ ആണ് മരിച്ചത്. സുഹാറിലാണ് സംഭവം. കുട്ടിക്ക് ഒരു സഹോദരനുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം; ശക്തമായ മഴ തുടരും
തിരുവനന്തപുരം: കേരള തീരത്തിനു അരികത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. ഇതോടെ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് (2024 മെയ് 24) സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതല്‍ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. 25ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് 25ന് വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് 26 നു രാത്രിയോടെ ബംഗ്ലാദേശ് - പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും. അതേസമയം മുന്നറിയിപ്പുകളില്‍ മാറ്റമുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നുണ്ട്. ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
Post A Comment: